കുന്നച്ചേരി എ എൽ പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു . വയനാവരത്തിന്റെ ഉദ്ഘാടനം ഹെട്മിസ്ട്രെസ്സ് ശ്രീമതി ടി വിലാസിനി നിർവഹിച്ചു. പുസ്തകപരിചയം, കഥാവായന , പുസ്തകപ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ ക്വിസ് ,വായനാമത്സരം ,വായനക്കുറിപ്പ് മത്സരം തുടങ്ങിയ പരിപാടികൾ നടക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപനദിവസം വിതരണം ചെയ്യും.
വായിച്ചുവളരട്ടെ നമ്മുടെ മക്കള്‍....വായനാവാരം വായനാസംസ്കാരം വളര്‍ത്തുന്നതിനുളള വര്‍ഷാദ്യ ഇടപെടലായി കാണണം. വിദ്യാലയത്തിലെ എല്ലാവരേയും മികച്ച വായനക്കാരാക്കുക എന്നതാണ് നാം ലക്ഷ്യം വെക്കേണ്ടത് . ഓരോ ക്ലാസിനും വായനക്കുള്ള പ്രവര്‍ത്തനപദ്ധതി വേണം. കുട്ടികളുടെ നിലവാരം പരിഗണിച്ച് അനുയോജ്യമായ മികച്ച വായനാനുഭവങ്ങള്‍ നല്‍കാന്‍ നമുക്ക് ശ്രമിക്കാം..ആശംസകള്‍
ReplyDelete