കുന്നച്ചേരി എ എൽ പി സ്കൂളിൽ പ്രവേശനോൽസവം വിപുലമായി ആഘോഷിച്ചു. പഞ്ചായത്തംഗം ശ്രീ .ടി .വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ടി.വിലാസിനി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ശ്രീ. ഇവി.ഗണേശൻ അധ്യക്ഷത വഹിച്ചു. കക്കുന്നം വിന്നേഴ്സ് ക്ലബ് സെക്രട്ടറി ശ്രീ .സി.പ്രകാശൻ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആനന്ദവല്ലി നന്ദിയും പറഞ്ഞു.നവാഗതർ ദീപം തെളിയിച്ച് അക്ഷരലോകത്തേക്ക് കടന്നു. കക്കുന്നം വിന്നേഴ്‌സ് ക്ലബ്ബിന്റെ വകയായി ബാഗും കുടയും വിതരണം ചെയ്തു. പി.ടി.എ യുടെ അഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാo പുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണോദ്ഘാടനം നടന്നു. ഘോഷയാത്രയും പായസവിതരണവും ഉണ്ടായിരുന്നു.